സിനിമാ സംബന്ധിയായ ലേഖനങ്ങളുടെ സമാഹാരം.
മാതൃഭൂമി ബുക്ക്സ് ആണ് പ്രസാധകർ
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള സിനിമകളിലൂടെ
നടത്തുന്ന ഒരു ലോകസഞ്ചാരമാണ് ഈ പുസ്തകം. സിനിമയുടെ ഈ സ്വതന്ത്രറിപ്പബ്ലിക്കില്‍ എല്ലാതരം ചിത്രങ്ങളും സംവിധായകരും തോള്‍ചേരുന്നു; ഇന്ത്യ, ആഫ്രിക്ക, ലാറ്റിനമേരിക്ക, ഏഷ്യ, യൂറോപ്പ്, അമേരിക്ക എന്നിവിടങ്ങളില്‍നിന്നുള്ള സിനിമകള്‍, രേഖാചിത്രങ്ങള്‍, സംവിധായകര്‍ എന്നിവയെക്കുറിച്ചുള്ള കുറിപ്പുകളാണ് ഈ പുസ്തകത്തിലുള്ളത്. അതിദീര്‍ഘമായ പഠനങ്ങള്‍ എന്നതിനെക്കാളുപരി പ്രസ്തുത സിനിമകളിലേക്കും സംവിധായകരിലേക്കുമുള്ള പ്രവേശികകളാണിവ. അതുകൊണ്ടുതന്നെ സിനിമയിലേക്കും സിനിമ ലോകമെമ്പാടും സൃഷ്ടിച്ചുകൊണ്ടേയിരിക്കുന്ന മായികലോകത്തിലേക്കുമുള്ള തിരസ്‌കരിക്കാനാവാത്ത ക്ഷണങ്ങളാണ് ഈ പുസ്തകത്തിലെ ഓരോ ലേഖനവും.
- സി.എസ്. വെങ്കിടേശ്വരന്‍
(അവതാരികയിൽ)

No comments:
Post a Comment